വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഡി ജി പിക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടി

V Sivankutty against Fake News

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ഡി ജി പിക്ക് പരാതി നൽകി മന്ത്രി വി ശിവൻകുട്ടി. ഇന്നലെ തെറ്റ് പ്രചരിപ്പിച്ചവർ നിയമനടപടി നേരിടാൻ തയ്യാറായിരിക്കുക, നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

‘വിദ്യാർഥികൾ വെള്ളിയാഴ്ച മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കുമെന്ന്’ മന്ത്രി വി ശിവൻകുട്ടി പറഞ്ഞതായി സോഷ്യൽമീഡിയകളിൽ കാർഡുകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരനമൊരു പ്രസ്താവന മന്ത്രി നടത്തിയിരുന്നില്ല. തുടർന്നാണ് വ്യാജ വാർത്ത പങ്കുവെച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചത്.

‍വ്യാജവാർത്തക്കെതിരെ ഡി ജി പിക്ക് പരാതി നൽകിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രി പങ്കുവെച്ചത്.നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കുറിച്ചു.

ഇടത് നേതാക്കളെപറ്റി നിരവധ് അസത്യപ്രചരണങ്ങാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വാർത്താമാധ്യമങ്ങളുടെ കാർഡിന്റെ രൂപത്തിൽ എം സ്വരാജിനെതിരെ വലതുപക്ഷ ഹാൻഡിലുകളിൽ നിന്ന് വ്യാജപ്രചരണം നടന്നിരുന്നു. തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസറ്റർ എന്നിവർക്കെതിരെ നിരവധി വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News