
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ , ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റുകളിലായി 389 ഒഴിവുകൾ. സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, ലോ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങി vവിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കമ്പ്യൂട്ടർ ടെസ്റ്റ് അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 8 മുതൽ സമർപ്പിച്ച് തുടങ്ങാം. 32 വയസ്സുവരെ പ്രായമായുള്ളവർക്കു മാനേജർ തസ്തികയിലേക്കും , 27 വയസിൽ താഴെ പ്രായമുള്ളവർക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കും അപേക്ഷിക്കാം.
Also Read: ഒരടിപിന്നോട്ടില്ല; ദില്ലിയിൽ അലയടിച്ച് വിദ്യാർഥി യുവജന പ്രതിഷേധം
മാനേജർ തസ്തികയിൽ അപേക്ഷിക്കുനനവർക്ക് സമാന മേഖലയിൽ മൂന്നു വർഷം പ്രവർത്തിപരിചയം ആവശ്യമാണ്. മാനേജർ തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുതുന്നവർക്കു 1.8 ലക്ഷ രൂപ വരെയും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഉള്ളവർക്ക് 1.4 ലക്ഷ രൂപ വരെയും ശമ്പളം ലാഭിക്കാം. കൂടാതെ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും .
Vacancy at the Airports Authority of India; around 400 vacancies for Manager and Junior Executive posts
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

