
വടകര നഗരസഭയിലും ഷിഗെല്ല രോഗബാധ. പതിനേഴാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനേഴാം വാർഡിൽ താമസിക്കുന്ന നാല് വയസുകാരിക്കാണ് രോഗബാധ.
ഷിഗെല്ല റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും കിണറുകളിൽ ക്ലോറിനേഷനും നടത്തി. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കുട്ടി ആരോഗ്യവതിയാണ് എന്നാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

