വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌; സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തതിൽ നടപടി. തിരുവനന്തപുരത്ത് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെന്റ് ചെയ്തത്

വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ.മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവിൽ പരാമർശം. ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്.

ALSO READ; ശസ്ത്രക്രിയക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്

മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News