നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് എല്ലാവരും. നിലമ്പൂരിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം സ്വരാജ് എന്നാണ് പല മുതിർന്ന നേതാക്കളും പറഞ്ഞത്. ഇപ്പോഴിതാ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘രാഷ്ട്രീയ കേരളത്തിന്റെ നിലമ്പൂർ കാതൽ സ.എം സ്വരാജ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് എം സ്വരാജിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ദിവസങ്ങൾ കഴിയുന്തോറും ഉപതെരഞ്ഞെടുപ്പിന്റെ ചൂട് കൂടി വരികയാണ്. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് ബൂത്ത് കൺവെൻഷനുകൾക്ക് തുടക്കമായി. ജൂൺ 4,5 തിയ്യതികളിൽ മുഴുവൻ ബൂത്ത് യോഗങ്ങളും ചേരും. പഞ്ചായത്ത്, മുൻസിപ്പൽ കൺവൻഷനുകൾ ഇന്നലെയോടെ പൂർത്തിയായിരുന്നു.
ALSO READ: തമിഴ്നാട് തീരത്ത് വലയിൽ കുടുങ്ങി ഓർ മത്സ്യം; എത്തിയത് ദുരന്ത സൂചനയോ?
എം സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി ബുധനാഴ്ച വഴിക്കടവ് പഞ്ചായത്തിലേ നാരോക്കോവ്, തണ്ണിക്കടവ്,മുണ്ടപ്പൊട്ടി,ചക്കപ്പാടം,മേലെ മാമാങ്കര,കമ്പളക്കല്ല്,വരക്കുളം, മൊടപൊയ്ക്ക,മുണ്ട,മണിമൂളി,രണ്ടാംപാടം, പൂവ്വത്തിപൊയിൽ,പുന്നക്കൽ,കാരക്കോട്, ആനപ്പാറ,പഞ്ചായത്തങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
ഇന്നത്തെ പര്യടന ഉദ്ഘാടനം CPIM സംസ്ഥാന കമ്മിറ്റി അംഗവും, മുൻ MLA യുമായ എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമാപനം ടി. കെ. ഹംസ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അനസ് എ, രേണുക കെ, അനിൽ നിറവിൽ, രതീഷ് പി, ജസീർ കുരിക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
നാളെ മുത്തേടം പഞ്ചായത്തിലെ കാരപ്പുറം, ചോളമുണ്ട, വെള്ളാരമുണ്ട, വട്ടപ്പാടം, പാലാങ്കര, കുറ്റിക്കാട്, മുപ്പിനി, പൂളപ്പൊയ്ക, കാറ്റാടി, മരംവെട്ടിച്ചാൽ, മൂത്തേടം, മൂത്തേടം എച്ച് എസ് പടി, താഴെ ചെമ്മന്തിട്ട, മൂച്ചിപരത, മരത്തിൻ കടവ്, ചെട്ടിയാരങ്ങാടി, നമ്പൂരിപൊട്ടി, നെല്ലിക്കുത്ത്, ചക്കര കാടൻക്കുന്ന്, താളിപ്പാടം, ബാലംകുളം, കൽക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

