സിപിഐഎം അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറിയും മുൻനീലേശ്വരം പഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ (93) അന്തരിച്ചു. നീലേശ്വരം പഞ്ചായത്തിൽ സിപിഐഎം കെട്ടിപ്പടുക്കാൻ ഏറെ ത്യാഗം ചെയ്ത കൊട്ടുവല കുഞ്ഞികണ്ണൻ പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കിരയായിട്ടുണ്ട് . പാലായിഎ എൽ പി സ്ക്കൂൾ മാനേജരാണ്. ഉച്ചക്ക് 2.30-ന്പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും സംസ്കാരം വൈകുന്നേരം 4-ന് പാലാത്തടം ശ്മശാനത്തിൽ.
Also read : കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പ്രകാശിപ്പിച്ചു
ഭാര്യ രോഹിണി മാടക്കത്ത്, സൗദാമിനി ( കരിവെള്ളൂർ), രാജീവൻ ( പാലായി), ഷൈലജ( കടന്നപ്പള്ളി, ശ്രീലത ( വെള്ളൂർ ) എന്നിവർ മക്കളും. ഇ പി രാമചന്ദ്രൻ( റിട്ട: റൂറൽ ബാങ്ക് മാനേജർ (കരിവെള്ളൂർ), ബിന്ദു ടീച്ചർ ( ടീച്ചർ എ എൽ പി സ്ക്കൂൾ പാലായി) , ലക്ഷ്മണൻ ( ഗൾഫ്, കടന്നപ്പള്ളി), ജയരാജ് കെ ( റിട്ട: ഫാർമസിസ്റ്റ് റൂറൽ ബാങ്ക് പയ്യന്നൂർ) എന്നിവർ മരുമക്കളുമാണ്. ശശി, തങ്കമണി ശോഭന പരേതരായ കുഞ്ഞാത പൊക്കി ചിറ്റേയി, കാരിച്ചി നാരായണൻ എന്നിവരാണ് സഹോദരങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

