വിയറ്റ്നാമിൽ അമിതവേഗതയിൽ എത്തിയ മോട്ടോർ ബൈക്ക് വീടിന്റെ ചുമരിൽ ഇടിച്ചുകയറി ഇന്ത്യക്കാരൻ മരിച്ചു. കാൻ തോ സിറ്റിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ അർഷിദ് ആശ്രിത്ത് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിലെ തുണി വ്യാപാരിയായ അർഷിദ് അർജുന്റെയും പ്രതിമയുടെയും മകനായിരുന്നു മരിച്ച മെഡിക്കൽ വിദ്യാർത്ഥി.
അർഷിദ് ഇന്നലെ ബൈക്കിൽ അമിത വേഗതയിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മതിലിൽ ഇടിച്ചു. പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ALSO READ: ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു
എംഎൽഎ ഡോ. പി. ഹരീഷ് ബാബു ആശ്രിതിന്റെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംഎൽഎ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുമായി ഫോണിൽ സംസാരിക്കുകയും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

