
അഭിനയം കൊണ്ടും സ്വപ്ന സൗന്ദര്യം ആരാധക ഹൃദയം കീഴടക്കിയ നായികയാണ് ശോഭന. എണ്ണിയാൽ തീരാത്ത ചിത്രങ്ങളാവും ഓരോ ആരാധകരും ശോഭനയുടേതായി ഹൃദയത്തോട് ചേർത്തിട്ടുള്ളത്. സിനിമക്കൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ഈ പ്രായത്തിലും തന്റെ സൗന്ദര്യവും ആകാരവടിവും കാത്തുസൂക്ഷിക്കാൻ ശോഭനയ്ക്ക് കഴിയുന്നുണ്ട്. ഇപ്പോഴിതാ ശോഭന സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ചർച്ചയാവുകയാണ്
ചുവന്നസാരിയും വലിയ കമ്മലും ചുവന്ന പൊട്ടുകളും ധരിച്ച തന്റെ പഴയകാലചിത്രം ശോഭന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ശാലീന സൗന്ദര്യം നിറഞ്ഞ ശോഭനയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും ശോഭനയുടെ ഭംഗിക്കും കണ്ണുകളിലെ തിളക്കത്തിനും യാതൊരു മാറ്റവും സംഭവിക്കില്ലെന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
also read; ‘ജെൻസിയെ ഓർത്ത് അഭിമാനം, ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക’; പിന്തുണച്ച് നടി ജ്യോതിക
വെള്ളാനകളുടെ നാട്, യാത്ര എന്നീ ചിത്രങ്ങളിലെ ലുക്കാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. നിലവിൽ അഭിനയത്തേക്കാൾ കൂടുതൽ നൃത്തത്തിന് പ്രാധാന്യം നൽകികൊണ്ട് ആയിരുന്നു താരം വാർത്തകളിൽ നിറഞ്ഞ് നിന്നത്. മോഹൻലാൽ നായകനായ തുടരും ആയിരുന്നു ശോഭന അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

