യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് വിസ നിർബന്ധം; 120 ദിവസത്തിനകം താമസ വീസ എടുക്കണം

യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വിസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. നിശ്ചിത ദിവസത്തിനകം വിസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. കൂടാതെ സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ നവജാത കുട്ടികളുടെ വിസയക്കൊപ്പം എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കണം. കുഞ്ഞുങ്ങൾക്ക് വീസ ലഭിക്കാൻ എമിറേറ്റ്സ് ഐഡി കാർഡോ വിസയ്ക്കു ഫീസ് അടച്ച രസീതോ നൽകണം. വീസാ പ്രക്രിയകൾ പൂർത്തിയാക്കാൻ അതോറിറ്റിയുടെ www.icp.gov.ae വെബ്സൈറ്റും UAElCP ആപ്പും ഉപയോഗിക്കാം. അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിലും അംഗീകൃത ടൈപ്പിങ് ഓഫിസുകൾ വഴിയും അപേക്ഷിക്കാം.

also read :സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും; മന്ത്രി മുഹമ്മദ് റിയാസ്

കുട്ടികളുടെ വിസയ്ക്ക് സ്പോൺസറുടെ പാസ്പോർട്ട് പകർപ്പും സാലറി സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വയ്ക്കണം.കൂടാതെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനു പുറമേ കളർ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡി കോപ്പിയും നൽകണം. കൂടാതെ കെട്ടിട വാടക കരാർ, തൊഴിൽ കരാർ, മെഡിക്കൽ ഇൻഷുറൻസ്, മാതാവിന്റെ പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം.350 ദിർഹമാണ് കുട്ടികൾക്ക് താമസ വിസ ലഭിക്കാൻ നിരക്ക്. ഇതിൽ 100 ദിർഹം അപേക്ഷയ്ക്കും 100 ദിർഹം വീസ വിതരണ നിരക്കും 100 ദിർഹം സ്മാർട് സേവനങ്ങൾക്കും 50 ദിർഹം അതോറിറ്റിയുടെ ഇ- സേവനങ്ങൾക്കുള്ളതാണ്.
അപേക്ഷിക്കുമ്പോൾ സ്പോൺസറുടെ വിസ കാലാവധിയുള്ളതായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കുട്ടിയുടെ വിസ പ്രക്രിയകൾ പൂർത്തിയാക്കാൻ വൈകിപ്പിച്ചതിനു പിഴയുണ്ടെങ്കിൽ ആദ്യം അതടയ്ക്കണം.

also read :‘അവൻ അവളെ തിരിച്ച് ചുംബിച്ചത് എത്ര മനോഹരമാണല്ലേ’;പാമ്പിനെ ചുംബിച്ച യുവതിക്ക് എട്ടിന്‍റെ പണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News