ജോലിക്കിടെ അല്‍പം മ്യൂസിക് ആയാലോ? ഉല്‍പ്പാദനക്ഷമത വർധിപ്പിക്കേമെന്ന് പഠനം

പാട്ട് കേട്ട് ജോലിയിൽ ഏർപ്പെടുന്നത് കുറ്റകരമായ പ്രവർത്തനമായാണ് കണക്കാക്കുന്നത്. ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ പാട്ട് കേട്ട് ജോലി ചെയുന്നത് ശ്രദ്ധയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

പഠനത്തിൽ പങ്കെടുത്തത് 196 പേരാണ്. പഠനത്തിന്റെ ഭാഗമായി നാല് വിവിധ തരം സംഗീതത്തിലൂടെ ആളുകളെ കടത്തിവിടുകയും അവരുടെ ഉല്‍പ്പാദനക്ഷമത വിലയിരുത്തുകയും ചെയ്തു. ഇതില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വര്‍ക്ക്ഫ്ലോ സംഗീതം ആളുകളില്‍ മാനസികാവസ്ഥയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയതായി പഠന റിപ്പോർട്ടിൽ പറയുന്നു.

Also read: ഏകാ​ഗ്രത കിട്ടുന്നില്ലേ, പരീക്ഷിക്കാം ഈ വഴികൾ

വര്‍ക്ക്ഫ്ലോ സംഗീതം

വര്‍ക്ക് ഫ്ലോ സംഗീതം മിതമായ ടെമ്പോയില്‍ വ്യക്തമായ താളത്തില്‍ ലളിതവും വരികളില്ലാത്തതുമായി ഈണങ്ങളാണ്. 196 പേരില്‍ നടത്തിയ പഠനത്തില്‍ 74 ശതമാനം ആളുകളുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും വര്‍ക്ക് ഫ്ലോ സംഗീതം വിജയിച്ചതായി പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ഡീപ് ഫോക്കസ് സംഗീതം കൂടുതൽ മിനിമലിസ്റ്റായിരുന്നു. ഡീപ് ഫോക്കസ് സംഗീതത്തിന് വേഗത കുറഞ്ഞ ടെമ്പോയും പതിഞ്ഞ താളവുമാണ്. എന്നാല്‍ വർക്ക്ഫ്ലോ സംഗീതം കുറച്ചു കൂടി മികച്ച ഉല്‍പ്പാദനക്ഷമത ഉണ്ടാക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

പോപ്പ് സംഗീതം പോലെ ഉയര്‍ന്ന ബീറ്റുകളുള്ള സംഗീതം ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഗീതം ഊർജ്ജവും പോസിറ്റീവ് വികാരങ്ങളും വർദ്ധിപ്പിക്കുന്നതിലൂടെ വൈജ്ഞാനിക പ്രകടനം മെച്ചപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News