
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ് നിർമിത ബുദ്ധിയുടേത്. 2025 ൽ ശരാശരി മനുഷ്യനേക്കാൾ ബുദ്ധിമാനായിരിക്കും എഐ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനായി ആദ്യം എന്താണ് മോറാവെക്സ് പാരഡോക്സ് എന്ന് മനസിലാക്കണം. ഹാൻസ് പീറ്റർ മൊറാവെക്ക് എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് മോറാവെക്സ് പാരഡോക്സ് രൂപകൽപ്പന ചെയ്തത്. “മനുഷ്യനെ ചെസ്സിൽ തോൽപ്പിക്കാനോ ഉയർന്ന ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യാനോ പ്രാപ്തിയുള്ള എഐ മോഡലുകൾ ഉണ്ടാക്കാൻ എളുപ്പമാണ്, എന്നാൽ ഒരു ചെറിയ കുട്ടിക്ക് സാധിക്കുന്ന നിസാര ജോലികൾ ചെയ്യാൻ സാധിക്കുന്ന യന്ത്രങ്ങൾ ഉണ്ടാക്കാൻ വളരെ പ്രയാസവുമാണ്.” ഇതാണ് മോറാവെക്കിന്റെ പ്രസ്താവന.
മനുഷ്യന് പ്രയാസമുള്ള കണക്ക്, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ എന്നിവ ഒരു എഐ മോഡലിന് എളുപ്പത്തിലും അനായാസമായും ചെയ്യാൻ സാധിക്കും. എന്നാൽ മനുഷ്യൻ ചെയ്യുന്ന നിസാര പ്രവൃത്തികൾ എളുപ്പത്തിൽ ചെയ്യാൻ എഐക്ക് സാധിക്കുകയില്ല.
Also Read: തട്ടിപ്പുകളെ തടയാൻ പുതിയ അപ്ഡേഷനുമായി ട്രൂകോളർ
കാരണം മനുഷ്യർ ചെയ്യുന്ന പല ജോലികളും അത് എങ്ങനെ ചെയ്യുന്നുവെന്ന് വാക്കുകളിൽ വർണ്ണിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഇത്തരം അറിവുകൾ യന്ത്രത്തിന് പകർന്നു നൽകാൻ ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന പരിമിതി മറികടക്കാതെ എഐ മനുഷ്യന്റെ യുക്തിക്കൊപ്പ എത്തുമെന്ന് പറയുവാൻ നമ്മൾക്ക് സാധിക്കുകയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here