ഏറെ നാളായി കാത്തിരുന്ന മാറ്റം, വാട്സാപ്പിൽ ഇനി സെൻസിറ്റീവ് ചാറ്റുകൾ മറച്ചുവയ്ക്കാം, പുതിയ ഫീച്ചർ എത്തുന്നു

whatsapp

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ വാട്സാപ്പിൽ ‘സ്പോയ്ലർ മെസ്സേജസ്’ എന്ന പേരിൽ പുതിയ ഫീച്ചർ വരുന്നു. തങ്ങൾ അയക്കുന്ന സന്ദേശങ്ങൾ ഒറ്റ നോട്ടത്തിൽ ആരും കാണരുതെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ ആദ്യം ബ്ലർ ചെയ്ത രീതിയിലാകും മറുപുറത്തുള്ളയാൾക്ക് ലഭിക്കുക. സന്ദേശം ലഭിച്ച വ്യക്തിക്ക് അത് വായിക്കണമെങ്കിൽ ടേപ്പ് എന്നതിൽ അമർത്തേണ്ടി വരും. ഏത് ഭാഗമാണ് മറച്ചുവെക്കേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പുതിയ ബീറ്റാ വേർഷനുകളിലാണ് ഇത് കണ്ടെത്തിയത്. ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാകാൻ സാധ്യതയുണ്ട്.

വാട്സാപ്പിലെ പുതിയ ഫീച്ചർ എങ്ങിനെ പ്രവർത്തിക്കും?

  • അയക്കാൻ ഉദ്ദേശിക്കുന്ന മെസ്സേജ് ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുക.
  •  ശേഷം മെസ്സേജ് സെലക്ട് ചെയ്ത് ലോങ്ങ് പ്രസ് ചെയ്യുക.
  • മുകളിലെ ത്രീ ഡോട്ട് മെനു ടാപ്പ് ചെയ്യുക.
  •  അതിൽ നിന്നും സ്പോയ്ലർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

also read:സ്മാർട്ട് ടിവി കറന്റ് ബിൽ കൂട്ടും ! ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഈ ഫീച്ചർ ഏറ്റവും കൂടുതൽ ഉപകാരമാവുക ഒടിപി, ഫോൺ നമ്പർ, പാസ്സ്‌വേർഡ്, സ്വകാര്യമായ സന്ദേശങ്ങൾ എന്നിവ അയക്കുന്ന ആളുകൾക്കായിരിക്കും. ഏതെങ്കിലും സ്വകാര്യമായ സന്ദേശങ്ങൾ ഇനി ആൾക്കൂട്ടത്തിനിടയിൽ തുറക്കുമ്പോഴും ഉപയോക്താക്കൾക്ക് ഭയം വേണ്ട.

പുതിയ ഈ ഫീച്ചർ ആദ്യം ലഭ്യമാവുക ടെക്സ്റ്റ് മെസ്സേജുകളിൽ മാത്രമാകും. പിന്നീട് ഫോട്ടോകളിലേക്കും വിഡിയോകളിലേക്കും വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. ഈ ഫീച്ചർ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിന് ഇതുവരെ ഔദ്യാഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News