തങ്ങളുടെ ആറക്ക പിൻ മാറ്റി, പാസ്‍വേർഡ് സിസ്റ്റത്തിലേക്ക് മാറാൻ വാട്സാപ്പ് ഒരുങ്ങുന്നു. ഒരു പ്രധാന അപ്ഡേറ്റ് വഴി നിലവിൽ ഉള്ള ആറക്ക – രണ്ടു ഘട്ട വെരിഫിക്കേഷൻ മാറ്റി കുറച്ചുകൂടി സുരക്ഷിതമായ പാസ്‍വേർഡ് സിസ്റ്റത്തിലേക്ക് മാറും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ അക്കങ്ങൾ മാത്രം ഉൾപ്പെടുന്നതാണ് പിൻ. അതിൽ നിന്നു മാറി അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടിട്ടുള്ള പാസ്‍വേർഡ് സിസ്റ്റം ആണ് വാട്സാപ്പ് ഉപഭോക്താക്കൾക്ക് വേണ്ടി കൊണ്ട് വരുന്നത്.
തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതൽ ഊന്നൽ നൽകാൻ വേണ്ടിയാണ് ഈ നീക്കം എന്നാണ് പറയപ്പെടുന്നത്. വാട്സാപ്പിൽ ജോയിൻ ചെയുന്ന സമയം നൽകുന്നതാണ് ഈ ആറക്ക പിൻ. മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരെ തുരത്താൻ വേണ്ടിയിട്ടാണ് ഈ സുരക്ഷയേറിയ പാസ്‍വേർഡ് സിസ്റ്റം കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.
also read:ഐഫോൺ പ്രേമികൾക്ക് തിരിച്ചടി; ഐപാഡിനും മാക്കിനും പിന്നാലെ ഐഫോൺ 17 സീരീസിന്റെ വിലകൂടും
ഉപഭോക്താക്കൾക്ക് ഇതുവരെ ഈ അപ്ഡേറ്റ് വന്നിട്ടില്ല. നിലവിൽ ഇത് ഡെവലപ്പ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് പറയുന്നത്. ഉപഭോക്ത സ്വകാര്യതയ്‌ക്കും അവരുടെ ഡാറ്റാക്കും വാട്സാപ്പ് ൽകുന്ന പ്രാധാന്യം ചെറുതല്ല. ഈ പാസ്‍വേർഡ് സിസ്റ്റം വന്നാൽ അത് വാട്സാപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ സംവിധാനം ആകും എന്ന കാര്യത്തിൽ സംശയം ഇല്ല.
ഉപഭോകത്താക്കളുടെ അക്കൗണ്ടുകൾക്ക് വെറും ആറക്ക പിൻ നൽകുന്നതിലും വലിയ സുരക്ഷയാകും അക്കങ്ങളും -അക്ഷരങ്ങളും അടങ്ങുന്ന പുതിയ പാസ്‍വേർഡ് സിസ്റ്റം നൽകാൻ പോകുന്നത്. രണ്ട് ഘട്ട വെരിഫിക്കേഷൻ സിസ്റ്റം ചെയ്തവർക്ക് മാത്രമേ ഈ മാറ്റം അറിയാൻ കഴിയു. അത് ചെയ്യാത്തവരിൽ ഇത് കാരണം ഒരു മാറ്റവും വരാൻ പോകുന്നില്ല. തങ്ങളുടെ അക്കൗണ്ട് സുരക്ഷിതം ആക്കാനായി എല്ലാ ഉപഭോക്താക്കളും ഈ രണ്ട് ഘട്ട വെരിഫിക്കേഷൻ ചെയേണ്ടതുണ്ട്.
ചെയ്യേണ്ട വിധം
1. ആദ്യം വാട്സ്ആപ്പ് സെറ്റിംഗ്സിൽ പോകുക.
2. അക്കൗണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3. രണ്ടക്ക വെരിഫിക്കേഷൻ ഓപ്ഷൻ എടുക്കുക.
4. ഓഫ് ആണെങ്കിൽ ഓണാക്കുക. എന്നിട്ട് പിൻ നൽകുക
കുറച്ചു കൂടി സുരക്ഷയ്ക്കായി തങ്ങളുടെ ഇമെയിൽ കൂടി ഉപഭോക്താക്കൾക്ക് നൽകാവുന്നതാണ്.
ഈ സുരക്ഷാ സംവിധാനം എന്ന് വരുമെന്ന കാര്യത്തിൽ ഔദ്യോഗികമായി വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. ബീറ്റാ ഉപഭോക്താക്കൾക്കും
ഇതുവരെ ഇത് ലഭിച്ചിട്ടില്ല. ഈ സേവനം ലഭിക്കുവാനായി ഇനിയും കാത്തിരിക്കേണ്ടി വരും. അത് വരെ തങ്ങളുടെ അക്കൗണ്ടിൽ രണ്ടു ഘട്ട സുരക്ഷാ സംവിധാനം ഓൺ ആക്കി അക്കൗണ്ട് എല്ലാരും സുരക്ഷിതമാക്കി വയ്‌ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

