ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ മറുപടിയില്ലാതെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും കൈരളി ന്യൂസ് കൊടുക്കുന്ന വാർത്തയ്ക്ക് ഉത്തരം പറയേണ്ട കാര്യം തനിക്കില്ലെന്നും ഷോൺ ജോർജ് പൊട്ടിത്തെറിച്ചു.
സമീപകാലത്ത് സംസ്ഥാന ബിജെപി നേതൃത്വത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം. യുവമോർച്ചയുടെയടക്കം ചുമതലയുള്ള പ്രഭാരി സ്ഥാനത്തുനിന്ന് ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ യുദ്ധകാല അടിസ്ഥാനത്തിൽ മാറ്റിയിരുന്നു. പി സി ജോർജിന്റെയും ഷോണിന്റെയും നിലപാടുകൾ ബിജെപിയുടേതല്ലെന്ന് പരസ്യമായി പ്രതികരിച്ച് അനൂപ് ആൻ്റണി രംഗത്ത് വന്നിരുന്നു.
കഴിഞ്ഞദിവസം ഫണ്ട് വിവാദത്തിൽ മാധ്യമപ്രവർത്തകർ ബിജെപി സംസ്ഥാന അധ്യക്ഷനോട് ചോദ്യം ചോദിച്ചപ്പോൾ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ശബ്ദരേഖകൾ അടക്കം തെളിവുകളും മൂന്നുപേർക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുത്തതും പുറത്തുവന്നതാണ് ബിജെപിയെ വെട്ടിലാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

