
കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന കിണറ്റിൽ വീണ് അപകടം. കുട്ടമ്പുഴ കൂവപ്പാറയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആനയെ കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.
ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങാറുണ്ടെന്നാണ് വിവരം. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണിപ്പോൾ. ആനയുടെ തുമ്പിക്കൈയ്ക്ക് പരുക്കുണ്ട്. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വെച്ച് കൊണ്ടു പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

