പാലക്കാട് കഞ്ചിക്കോടിലെ കാട്ടാനക്കൂട്ടം: ഭീതി ഒഴിയാതെ ജനങ്ങൾ

Elephant_ palakkad

ഇന്നലെ കഞ്ചിക്കോട് – വാളയാറിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തുടരുന്നു. മൂന്നു ദിവസമായി കാട്ടാനകൾ മേഖലയിൽ തുടരുന്നു. കൽക്കണ്ടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം അവിടെ നിന്നും മാറിയെന്ന് വനംവകുപ്പ് അറിയിച്ചു. പ്രദേശങ്ങളിൽ ജാഗ്രത നിർദേശം തുടരുന്നു. കാട്ടാനകൾ ജനവാസ മേഖലയിൽ തുടരുന്നതിനാൽ അട്ടപ്പാടിയിലും ജാഗ്രത നിർദേശമുണ്ട്. പത്തോളം ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്.

Also Read – എം എസ് സി എൽസ കപ്പലപകടം: കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി

കഞ്ചിക്കോട്, കളപ്പാറ, കൊട്ടാമുട്ടി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് പടക്കം ഉപയോഗിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം തിരുച്ചെത്തുകയായിരുന്നു. ജനവാസ മേഖലയിലെത്തിയ കുട്ടിയാനകൾ ഉൾപ്പടെയുള്ള കട്ടാനക്കൂട്ടം വ്യാപകമായി കൃഷിയെ നശിപ്പിച്ചു. മാസങ്ങളായി വനയോര മേഖലയിൽ തമ്പടിച്ചിരുന്ന 16 അംഗ ആനക്കൂട്ടത്തിലെ ആനകളാണ് ഇന്നലെ കഞ്ചിക്കോട് എത്തിയത്. കൂട്ടത്തിൽ കുട്ടികൊമ്പന്മാരും പിടിയാനകളും കൊമ്പന്മാരും ഉണ്ടായിരുന്നു.

അതേസമയം പാലക്കാട് അട്ടപ്പാടിയിൽ കഴിഞ്ഞ മാസം കാട്ടാന ആക്രമണത്തി‍ൽ ഒരാൾ മരിച്ചിരുന്നു. ചീരക്കടവ് സ്വദേശി മല്ലനാണ് മരിച്ചത്. ആന തുമ്പിക്കൈകൊണ്ട് തട്ടിയതിനെ തുടർന്നാണ് മല്ലൻ മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News