വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

suici

മഹാരാഷ്ട്രയിലെ അമ്പർനാഥിയിൽ വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. 26-കാരിയായ വിശാഖയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വിശാഖയെ കണ്ടെത്തിയത്.
ഭർത്താവിനു പുറമെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിവാ​ഹത്തിന് മുൻപ് വിശാഖയും ഡോ. നിതിൻ തിൽക്കറും നല്ല സു​ഹൃത്തുക്കളായിരുന്നു.എന്നാൽ വിവാഹ ശേഷം മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ കുടുംബം ആരോപിച്ചു. കൂടാതെ നിരന്തരമായി സ്വർണ്ണാഭരണങ്ങളും പണവും ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നുണ്ട്. വിശാഖയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഭർത്താവ് നിതിൻ ക്യാമറകൾ സ്ഥാപിച്ചതായും. കൂടാതെ അയൽക്കാരുമായി സംസാരിക്കുന്നത് കണ്ടാൽ മർദിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു.

ALSO READ :അമ്മയെ ഫോണിൽ വിളിച്ചു തരുമോ… ഭിന്നശേഷിക്കാരിക്ക് റിഹാബിലിറ്റേഷൻ സെൻ്ററിൽ ക്രൂര മർദ്ദനമെന്ന് പരാതി

ഭർത്താവി​ന്റെ വീട്ടിൽ താൻ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെ കുറിച്ച് വിശാഖ അമ്മയോട് സംസാരിച്ചിരുന്നു. വിശാഖയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതിന് ഇടയിലായിരുന്നു മരണവാർത്ത അറിഞ്ഞത്. അന്വേഷണത്തി​ന്റെ ഭാ​ഗമായി വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ക്യാമറകൾ പരിശോധിച്ച് വരികയാണ് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News