നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; സംഭവം കടയ്ക്കാവൂരിൽ

Kadakkavoor woman attack

തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജിക്ക് (38) ആണ് ​ഗുരുതരമായി പരുക്കേറ്റത്. കുറച്ചു സമയം മുമ്പ് ആയിരുന്നു യുവതിക്ക് നേരെ ആക്രണം നടന്നത്.

കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്.

ALSO READ: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം; ഓഫീസ് സെക്രട്ടറി സംസ്ഥാന പ്രസിഡന്റിന് നൽകിയ പരാതി പുറത്ത്

അതേസമയം വിജിയുടെ രണ്ടാം ഭർത്താവാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പിന്നാലെ ഇയാളെ കാണാതായി ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 38-year-old woman sustained severe injuries in a machete attack at Kadakkavoor in Thiruvananthapuram. She has been admitted to Thiruvananthapuram Medical College Hospital, while police have launched a search for the suspected attacker.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News