‘സിദ്ദിഖിന്റെ വിഷയത്തിൽ കേരള പോലിസ് അതീവ ജാഗ്രത കണ്ടിട്ടുണ്ട്’ ; നിയമത്തിന് വിധേയമായി പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ വിഷയത്തിൽ കേരള പോലിസ് അതീവ ജാഗ്രത കണ്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അതുകൊണ്ടാണ് സിദ്ദിഖിന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നിക്ഷേധിക്കപ്പെട്ടതെന്നും സതീദേവി പറഞ്ഞു.

ALSO READ : ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

സിദ്ധിഖിനെതിരെ പോലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ദിഖ് നിയമത്തിന് വിധേയമായി പ്രവർത്തിക്കണം. പോലീസിന്റെ ഒരു ഒത്താശയും ഈ കാര്യത്തിൽ ഉണ്ടെന്ന് കരുതുന്നില്ല. കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ കേരളത്തിൽ എത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നടപടികൾ കൈക്കൊണ്ട വിവരങ്ങൾ ആണ് ആരാഞ്ഞത്. എല്ലാം വളരെ കൃത്യമായി തന്നെ ദേശീയ വനിതാ കമ്മീഷനിൽ വിശദീകരിച്ചിട്ടുണ്ടെന്ന് പി സതീദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News