തായ്ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് ഉണ്ടായ അപകടത്തിൽ മരണം 29 ആയി. 64 പേർ പരിക്കേറ്റു ചികിത്സയിൽ തുടരുന്നു. അതിവേഗപാത നിർമാണത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള സിഖിയോ ജില്ലയിൽ ആയിരുന്നു സംഭവം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.
അതിവേഗ നിർമാണപാതയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ക്രെയിൻ ആണ് ആ വഴി പോകുകയായിരുന്ന ട്രെയിനിൽ വീണത്. തുടർന്ന് ട്രെയിൻ പാളം തെറ്റുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു. തീ അണച്ചതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ALSO READ: അമേരിക്കയിൽ പാലക് പനീർ ചൂടാക്കി; 2 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാമെന്ന് സർവകലാശാല, പക്ഷെ യുഎസ് വിടണം
സംഭവത്തിൽ നിരവധി യാത്രക്കാർ വണ്ടികളിൽ കുടുങ്ങിപ്പോയതായി തായ്‌ലൻഡ് സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി ഒരു പോസ്റ്റിൽ പറഞ്ഞു. അപകടസ്ഥലത്തു നിന്നുള്ള വീഡിയോകളിൽ വൈറലാണ്.
“ഇന്ന് (ജനുവരി 14) രാവിലെ 9:05 ന് നഖോൺ റാറ്റ്ചസിമയിലെ സിഖുവിൽ അതിവേഗ റെയിൽ പാലത്തിനായുള്ള നിർമ്മാണ ക്രെയിൻ ഓടുന്ന പാസഞ്ചർ ട്രെയിനിലേക്ക് തകർന്നുവീണു. ട്രെയിൻ പാളം തെറ്റി തീ പിടിച്ചു. 30ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റു, പലരും വണ്ടികളിൽ കുടുങ്ങി. ഒന്നിലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്,” എന്ന് തായ് സർക്കാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

