ഡെമോക്രാറ്റിക് പാർട്ടിയുടെ മണ്ഡലങ്ങൾ തകർക്കാനുള്ള ട്രംപിൻ്റെ നീക്കത്തിന് തിരിച്ചടി

Donald trump + board of peace

റിപ്പബ്ലിക്കൻ പാ‍ർട്ടിക്ക് അനുകൂല സാഹചര്യമൊരുക്കാൻ ‍ഡെമോക്രാറ്റിക് പാർട്ടിയുടെ മണ്ഡലങ്ങൾ തകർക്കാനുള്ള ട്രംപിൻ്റെ നീക്കത്തിന് തിരിച്ചടി. ഇൻഡ്യാനാ സംസ്ഥാനത്തെ രണ്ട് ജില്ലകളുടെ അതിർത്തി പുനർനിർണയത്തെയാണ് തകർത്തത്. 2026 ൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂല സാ​ഹചര്യമൊരുക്കാനായിരുന്നു ട്രംപിൻ്റെ നീക്കം. ഇതിനെ പകുതിയിലേറെ റിപ്പബ്ലിക്കൻ പാർട്ടി അം​ഗങ്ങൾ ഡെമോക്രാറ്റിക് പാർട്ടി അം​ഗങ്ങൾക്കൊപ്പം ചേർന്നാണ് 31-19 എന്ന നിലയിൽ പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള രണ്ടു മണ്ഡലങ്ങൾ ഇല്ലാതാക്കാൻ രൂപകൽപ്പന ചെയ്തതാണ് പുതിയ ഭൂപടമെന്ന് സെനറ്റ് അംഗങ്ങൾ ആരോപിച്ചു. പുതിയ അതിർത്തി അംഗീകരിക്കാൻ ഇൻഡ്യാന സെനറ്റ് അംഗങ്ങളുടെമേൽ ട്രംപ് കനത്ത സമ്മർദം ചെലുത്തിയിരുന്നു.

Also read; ട്രംപിനെ സമാധാനിപ്പിക്കാൻ ഫിഫയുടെ വക സമാധാന സമ്മാനം

ഭൂപടം അം​ഗീകരിക്കാത്തവർക്കെതിരെ ട്രംപിന്റെയും മുതിർന്ന നേതാക്കളുടേയും ഭാ​ഗ‌ത്ത് നിന്ന് ഭീഷണിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പുതിയ ഭൂപടത്തെ എതിർക്കുന്നവർ തെരഞ്ഞടുപ്പിൽ ‌മത്സരിക്കുമ്പോൾ അവരുടെ എതിരാളികളെ പിൻതുണയ്ക്കുമെന്ന് പറഞ്ഞതായും വിവരങ്ങളുണ്ട്. ട്രംപിൻ്റെ നീക്കത്തിനെതിരെയുണ്ടായ തിരിച്ചടി വലിയ ആഘാതമായാണ് പറയുന്നത്. ട്രംപിൻ്റെ നിലപാടുകൾക്കെതിരെ ശബ്ദങ്ങളുയരുന്നതിൻ്റെ സൂചനകളാണിതെന്നും വിലയിരുത്തലുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News