ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളതീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം 2 ജില്ലകളിൽ ഇന്ന് യെല്ലോഅലർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഇന്നലെ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല അടുത്ത 5 ദിവസങ്ങളിൽ യെല്ലോ അലർട്ട് ഒരു ജില്ലയിലും ഇല്ലെന്നായിരുന്നു ഇന്നലത്തെ പ്രവചനം. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

also read: നായ ആകാൻ ആഗ്രഹം; 12 ലക്ഷം മുടക്കി നായയുടെ കോസ്റ്റ്യൂം തയ്യാറാക്കി; ചിത്രങ്ങൾ വൈറലായി

എന്നാൽ കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് (05-12-2023) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

also read: മിഷോങ് ചുഴലിക്കാറ്റ്; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും

അടുത്ത 5 ദിവസംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 09-12-2023: എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News