വെയില് കണ്ട് പേടിക്കേണ്ട… മഴ വരുന്നുണ്ട്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala rain alert today

കഴിഞ്ഞ കുറച്ച് നാളത്തെ ശക്തമായ വേനൽ ചൂടിന് വിരമാമിട്ട് കൊണ്ട് മെയ് ആദ്യവാരത്തോടെ കേരളത്തിൽ വേനൽ മഴ എത്തിയിരുന്നു. ഈ ദിവസങ്ങളിലെല്ലാം കേരളത്തിൽ വേനൽ മഴ ശക്തി പ്രാപിക്കുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. നാളെ 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. സംസ്ഥാനത്ത്‌ പതിമൂന്നാം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് തുടരും.

Also read: ഒന്ന് പ്രഖ്യാപിക്ക് ഹൈക്കമാൻഡെ…, മുഖ്യമന്ത്രിയാരെന്ന് തീരുമാനമായില്ല; കോൺഗ്രസ് പ്രവർത്തകരിലും അണികളിലും നിരാശ

ഇവിടങ്ങളിൽ എല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ യഥാക്രമം പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News