നോയിഡയിലെ തൊഴിലാളി സമരം തുടരുന്നതിനിടെ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച് യോഗി സർക്കാർ. സർക്കാർ രൂപീകരിച്ച സമിതി ട്രേഡ് യൂണിയൻ നേതാക്കളെ കണ്ടില്ല. സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് സുദീപ് ദത്ത, അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു എന്നിവർ നോയിഡയിൽ എത്തിയെങ്കിലും സർക്കാർ രൂപീകരിച്ച സമിതി നേതാക്കളെ കാണാൻ വിസമ്മതിക്കുകയായിരുന്നു.
തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാത്തത് പരിഹാസ്യമെന്ന് എളമരം കരീം പറഞ്ഞു. പ്രതിഷേധിക്കുന്നവരെ ശത്രുക്കളായി കാണാൻ ശ്രമിക്കുകയാണ്. തൊഴിലാളികൾക്ക് നേരെ പൊലീസ് അതിക്രമമാണ്. തൊഴിലാളി പ്രതിഷേധത്തെ സംഘടിതമാക്കാൻ സി ഐ ടി യു ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സി ഐ ടി യു ആഹ്വാനം ചെയ്തു.
ALSO READ: വീണ്ടും കത്തിക്കയറി വൈദ്യുതി ഉപഭോഗം, 6000 മെഗാവാട്ട് കടന്നു; ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് കെഎസ്ഇബി
അതേസമയം, ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് നോയിഡയിലെ തൊഴിലാളികള്‍ സമരം നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലേബർ കോഡിന്റെ പ്രത്യാഘാതമാണ് തൊഴിലാളികൾ അനുഭവിക്കുന്നതെന്ന് CITU ജനറൽ സെക്രട്ടറി എളമരം കരീം നേരത്തെ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

