വർക്കലയിൽ വിൽപ്പനയ്ക്ക്  എത്തിച്ച ലഹരിമരുന്നുമായി യുവാവ് പിടിയിൽ

വർക്കലയിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വർക്കല പുത്തൻവീട്ടിൽ വിഷ്ണുകുമാർ (28) ആണ് തിരുവനന്തപുരം ജില്ല ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇയാളിൽ നിന്നും ചെറിയ അളവിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.

Also Read:“കള്ളക്കഥകൾ കൊണ്ട് സിപിഐഎമ്മിനെ തകർക്കാനാവില്ല”; വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മൂന്നുമാസമായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ചും ലഹരി വില്പന നടത്തിവരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല പോലീസിന് കൈമാറി.പ്രതിയിൽ നിന്നും ലഹരിവസ്തുക്കൾ വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News