ജനാധിപത്യം പരാജയപ്പെട്ടതെങ്ങനെ എന്നത് നമ്മളോട് ജീവിതം കൊണ്ട് ആവര്‍ത്തിച്ച് പറഞ്ഞ സാകിയ ജാഫ്രിക്ക് വിടയെന്ന് മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ ഫേസ്ബുക്കിൽ കുറിച്ചു. രണ്ട് പതിറ്റാണ്ടിലേറെ അവർ പോരാടി. വീട്ടില്‍ അതിക്രമിച്ച് കയറി, മുന്‍ പാര്‍ലമെന്റേറിയനായ ഭര്‍ത്താവിനെ കൊന്ന ഹിന്ദുത്വ ഭീകരരുടെ ആള്‍ക്കൂട്ടത്തെ കുറിച്ച് , അവരെ പറഞ്ഞ് വിട്ടവരെ കുറിച്ച്, രക്ഷപ്പെടുത്താന്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ കൈ വിട്ടതിനെ കുറിച്ച് നിരന്തരം പറഞ്ഞു. വംശഹത്യയുടെ അതിജീവിത, കണ്ണീര്‍ തുടച്ച് പോരാടി തോറ്റവരാണ് അവരെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താഴെ പൂർണരൂപത്തിൽ വായിക്കാം:
Read Also: സംഘപരിവാറിനെതിരെ ഒന്നിച്ച് പോരാടാനുള്ള ഊര്‍ജം പകരുന്നതാണ് സാകിയ ജഫ്രിയുടെ സ്മരണകളെന്ന് മുഖ്യമന്ത്രി
രണ്ട് പതിറ്റാണ്ടിലേറെ പോരാടി. വീട്ടില്‍ അതിക്രമിച്ച് കയറി, മുന്‍ പാര്‍ല്യമെന്റേറിയനായ ഭര്‍ത്താവിനെ കൊന്ന ഹിന്ദുത്വ ഭീകരരുടെ ആള്‍ക്കൂട്ടത്തെ കുറിച്ച് , അവരെ പറഞ്ഞ് വിട്ടവരെ കുറിച്ച്, രക്ഷപ്പെടുത്താന്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ കൈ വിട്ടതിനെ കുറിച്ച് നിരന്തരം പറഞ്ഞു.
വംശഹത്യയുടെ അതിജീവിത, കണ്ണീര്‍ തുടച്ച് പോരാടി തോറ്റ, ജനാധിപത്യം പരാജയപ്പെട്ടതെങ്ങനെ എന്നത് നമ്മളോട് ജീവിതം കൊണ്ട് ആവര്‍ത്തിച്ച് പറഞ്ഞ, സക്കീയ ജാഫ്രി !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

