ഷാര്‍ജയില്‍ മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് പൊലീസ്

ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കര സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

രാജ്യത്ത് സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കാമ്പയിന്‍ ആരംഭിച്ചതെന്ന് ഷാര്‍ജ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്‌റാഹീം മുസബ്ബഹ് അല്‍ അജില്‍ പറഞ്ഞു.

പൊതുസമൂഹവും പോലീസും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനും കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കുറ്റകൃത്യങ്ങള്‍ തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ജനങ്ങളെ ബോധവത്കരിക്കുകയെന്നത്. ജനങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനെകുറിച്ച് അവബോധം നല്‍കാന്‍ കാമ്പയിന്‍വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സ് പിന്‍ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക, അപരിചതരെ കാണിച്ചുകൊണ്ട് എ ടി എമ്മുകളില്‍ നിന്നും ബേങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാതിരിക്കുക, പുറത്തേക്ക് കാണുന്ന രീതിയില്‍ വാഹനങ്ങള്‍ക്കകത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ച് പുറത്തുപോകാതിരിക്കുക, ആരെങ്കിലും ദേഹത്തേക്ക് തുപ്പി നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.

ബേങ്കുകള്‍, എ ടി എമ്മുകള്‍ തുടങ്ങിയവിടങ്ങളില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിയന്തരമായി 999 എന്ന നമ്പറിലും അല്ലാത്ത ആവശ്യങ്ങള്‍ക്ക് 901 നമ്പറിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News