തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സി എം ഡി ആർ എഫിൽ നിന്ന് പത്ത് ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാല് ലക്ഷം രൂപയും ചേർത്താണ് 14 ലക്ഷം രൂപ കുടുംബത്തിന് നൽകുക.
പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പരുക്കേറ്റവരെ ആറുമാസകാലത്തേക്ക് സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തേണ്ടതിനുവേണ്ടി സർക്കാർ ഇടപെടും. അതിനുവേണ്ടിയുള്ള പണം സർക്കാർ ചെലവഴിക്കുന്നതായിരിക്കും.
അതേസമയം, മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. പാർട്ടിയും അവരോടൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

