ഐഎസിന്റെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് വിഭാഗം തലവൻ കൊല്ലപ്പെട്ടു; അമേരിക്കൻ ആക്രണത്തിൽ മരിച്ചത് കർണാടകക്കാരൻ മുഹമ്മദ് ഷാഫി അമർ

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ഇന്ത്യയിൽനിന്നു റിക്രൂട്ട് മെന്റ് നടത്തിയ സംഘത്തിലെ തലവൻ അമേരിക്കൻ ആക്രമണത്തിൽല കൊല്ലപ്പെട്ടു. സിറിയയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷാഫി അർമർ എന്ന തീവ്രവാദി കൊല്ലപ്പെട്ടത്. യൂസഫ് എന്ന പേരിലും അറിയപ്പെടുന്ന മുഹമ്മദ് ഷാഫി ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ അടുത്ത അനുയായി ആയിരുന്നു.

കർണാടകയിലെ ഭട്കൽ സ്വദേശിയാണ് മുഹമ്മദ് ഷാഫി അമർ. മുപ്പതോളം പേരെ ഇന്ത്യയിൽനിന്ന് ഐഎസിലേക്കു ചേർത്തത് ഇരുപത്താറുകാരനായ മുഹമ്മദ് ഷാഫിയാണെന്നാണു വിവരം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസിന്റെ യൂണിറ്റുകൾ സ്ഥാപിക്കാനായിരുന്നു ഷാഫിയുടെ പദ്ധതിയെന്ന് അറസ്റ്റിലായവർ നൽകിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.

മുഹമ്മദ് ഷാഫിയുടെ മരണത്തോടെ ഐഎസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് തലവനില്ലാതായി. മുഹമ്മദ് ഷാഫിയുടെ സഹോദരൻ സുൽത്താൻ അമറായിരുന്നു നേരത്തേ ഇന്ത്യയിലെ ഐഎസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. അമറും കഴിഞ്ഞവർഷം അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. അടുത്തിടെ ഷാഫിയുടെ നേതൃത്വത്തിൽ ജുനുദ് അൽ ഖലീഫാ ഇ ഹിന്ദ് എന്ന പേരിൽ ഒരു ഭീകരഗ്രൂപ്പ് ഇന്ത്യയിൽ രൂപീകരിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News