ഇത് തമിഴകത്തിന്റെ ജയം; മധുരൈയില്‍ നാളെ രാവിലെ 10ന് ജല്ലിക്കെട്ട്; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം; പനീര്‍ശെല്‍വം മധുരൈയിലേക്ക്

ചെന്നൈ: ജല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ അംഗീകാരം. ഇതോടെ നാളെ രാവിലെ 10ന് മധുരൈയിലെ അളങ്കനല്ലൂരിലും പാലമേട്ടിലും ജല്ലിക്കെട്ട് നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

രാഷ്ട്രപതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതോടെ, അത് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് കൈമാറി. തുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ജല്ലിക്കെട്ട് ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പനീര്‍ശെല്‍വം മധുരൈയിലേക്ക് തിരിച്ചു.

ഇതോടെ അഞ്ചുദിവസം നീണ്ട പ്രക്ഷോഭത്തിന് ചെന്നൈ മറീനാ ബീച്ചില്‍ അവസാനമാവുകയാണ്. സ്ത്രീകളും, കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് ചെന്നൈയില്‍ ഒത്തുച്ചേര്‍ന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെല്ലാം ഉച്ചയോടെ മറീനാ ബീച്ച് പരിസരത്ത് എത്തിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകാരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ തമിഴകം ആഹ്ലാദത്തിലാണ്.

അതേസമയം, മൃഗ സംരക്ഷണ സംഘടനയായ പെറ്റയെ നിരോധിക്കണമെന്ന് ആവശ്യവും സമരസമിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News