മതനിരപേക്ഷത പറയുന്ന ചില മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരകരാകുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍; എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍

പാലക്കാട്: മതനിരപേക്ഷത പറയുന്ന ചില മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരകരാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി പാലക്കാട് എഡിഷന്റെ ഉദ്ഘാടനം ടൗണ്‍ഹാളില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ദേശാഭിമാനി ദിനപത്രം ആരംഭിച്ച് 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് നെല്ലറയുടെ നാട്ടില്‍ നിന്നുളള പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഒന്‍പതാം എഡിഷന്റെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കോടിയേരി നിര്‍വഹിച്ചു. പാലക്കാട് നിന്ന് അച്ചടിച്ച പത്രത്തിന്റെ ആദ്യ കോപ്പി സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് കോടിയേരി കൈമാറി.

കൂടുതല്‍ വരിക്കാരെ ചേര്‍ത്തവര്‍ക്കുളള പുരസ്‌ക്കാരം മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്തു. ചീഫ് എഡിറ്റര്‍ എംവി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ മാനേജര്‍ കെജെ തോമസ്, എംപി മാരായ എംബി രാജേഷ്, പികെ ബിജു, എ സമ്പത്ത്, ജില്ലയില്‍ നിന്നുളള സിപിഐഎം എംഎല്‍എമാര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News