മെട്രോമാനെ ഒഴിവാക്കി മോദിയുടെ മെട്രോ ഉദ്ഘാടനം; ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന്‍ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; ഒഴിവാക്കിയവരില്‍ പ്രതിപക്ഷ നേതാവും എംഎല്‍എമാരും

ദില്ലി: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദില്ലി മെട്രോ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ അടക്കമുള്ളവരെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ നിന്നാണ് ശ്രീധരനെ ഒഴിവാക്കിയത്. മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനമുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എറണാകുളത്ത് നിന്നുള്ള എംഎല്‍എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവരെയും വേദിയില്‍ നിന്ന് ഒഴിവാക്കി.

പതിമൂന്ന് പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു നല്‍കിയത്. എന്നാല്‍, മോദിയടക്കം ആറു പേര്‍ക്ക് മാത്രമേ വേദിയില്‍ സ്ഥാനം നല്‍കാനാവൂ എന്ന് പിഎംഓ വ്യക്തമാക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News