അതിവേഗത്തില്‍ ട്രെയിന്‍; പക്ഷെ അമ്മയ്ക്ക് കുഞ്ഞിനെ രക്ഷിക്കാതിരിക്കാനാകില്ലല്ലോ; വീഡിയോ വൈറല്‍

സിഡ്‌നി: സ്വന്തം ജീവന്‍ പണയം വച്ച് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മ.അതി സാഹസികമായ ഈ കാഴ്ച്ച ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്. വെസ്റ്റ് റെഡ് റയില്‍വേ സ്റ്റേഷനില്‍.ബേബീസ് ട്രോളിയിലിരുന്ന കുഞ്ഞ് ട്രാക്കിലേക്ക് വീണു. നൊടിയിടയില്‍ കൈയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് അമ്മ ട്രാക്കിലേക്ക് എടുത്തു ചാടി.

അതിവേഗത്തില്‍ ട്രെയിന്‍ എത്തുകയായിരുന്നെങ്കിലും അമ്മയുടെ മനകരുത്ത് കുട്ടിയെ രക്ഷിച്ചു. ഇരുവരും സുരക്ഷിതരായി പ്‌ളാറ്റ്‌ഫോമിലേക്ക് മടങ്ങിയെത്തിയുടന്‍ ട്രയിനും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News