
ലോസ് ആഞ്ജലസ്: പൊലീസ് ഹിജാബ് വലിച്ചൂരിയ കേസില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു. 85000 യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം.
ആഫ്രോ അമേരിക്കന്‍ വംശജയായ ക്രിസ്റ്റി പവലിനാണ് പൊലീസില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. പൊലീസ് മറ്റു തടവുകാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ച് ഇവരുടെ ഹിജാബ് അഴിപ്പിക്കുകയായിരുന്നു.
ബലം ഉപയോഗിച്ച് സ്ത്രീ തടവുകാരുടെ ഹിജാബ് അഴിപ്പിക്കരുതെന്നും നിര്‍ബന്ധമെങ്കില്‍ സ്ത്രീകളുടെ സഹായത്തോടെ ഇതു ചെയ്യാമെന്നും ധാരണയിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here