യുപിഎ സര്‍ക്കാറിനെ പിടിച്ചുലച്ച ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി അല്‍പ്പസമയത്തിനകം; എ രാജ, കനിമൊഴി എന്നിവര്‍ക്ക് നിര്‍ണായകം; വിധിയറിയാന്‍ രാജ്യം ഉറ്റുനോക്കുന്നു

യു പി എ സര്‍ക്കാറിനെ പിടിച്ചുലച്ച ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി ഇന്ന്.സി ബി ഐ പ്രത്യേക കോടതി രാവിലെ 10 .30 ന് വിധി പറയും.മുന്‍ കേന്ദ്ര മന്ത്രി എ രാജ,ഡി എം കെ നേതാവ് കനിമൊഴി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി വിധി പറയുന്നത്.സി ബി ഐ അന്വേഷിച്ച അഴിമതി കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് വിധിയുണ്ടാവുക.

കേസില്‍ ഉള്‍പ്പെട്ട എല്ലാവരോടും കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.അനില്‍ അംബാനി,ഭാര്യ ടീന അംബാനി,കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ ഉള്‍പ്പെടെ 153 സാക്ഷികളെ വിചാരണ വേളയില്‍ വിസ്തരിച്ചിരുന്നു.

മൊബൈല്‍ കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാറിന് ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സി എ ജി കണ്ടെത്തലാണ് കേസിന് ആധാരം.കേസിന്റെ വിചാരണ ഏപ്രില്‍ നാലിന് പൂര്‍ത്തിയായിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ3കാരമാണ് പ്രത്യാക കോടതി രൂപീകരിച്ച് 2011 ഏപ്രില്‍ മാസം മുതല്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News