മഞ്ജുവിന്റെ ‘മോഹന്‍ലാലി’ന് ഒരു റെക്കോര്‍ഡ് കൂടി

മലയാളത്തിനു പുറമെ ഗള്‍ഫ് നാടുകളിലും ജൈത്ര യാത്ര തുടരുന്ന ‘മോഹന്‍ലാല്‍’ ഒരു റെക്കോര്‍ഡ് കൂടി മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ത്തിരിക്കുന്നു.

ജോര്‍ജ്ജിയയിലെ തിബിലീസില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകാന്‍ ഒരുങ്ങുകയാണ് ‘മോഹന്‍ലാല്‍’. ഇന്നാണ് റിലീസ്.

സുനീഷ് വാരനാടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരം എത്തുമ്പോഴും മികച്ച മുന്നേറ്റമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആറു കോടിയ്ക്കു മേല്‍ ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News