
കോഴിക്കോട്: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടു.
അര്‍ഹിക്കുന്ന പ്രാധാന്യം മുന്നണിയില്‍ ലഭിച്ചില്ലെന്നും വീണ്ടും ചര്‍ച്ചക്ക് എന്‍ഡിഎ വന്നാല്‍ സംസാരിക്കുമെന്നും ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷമാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്.
മറ്റുമുന്നണികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി നിരവധി തവണ സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.
എല്‍ഡിഎഫും യുഡിഎഫും ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്നും ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here