കേന്ദ്ര സർവകലാശാലയുടെ സർക്കുലർ അക്കാദമിക് വിരുദ്ധം; സർക്കുലർ പിൻതുടരുന്നത് ഗവേഷണ പ്രവർത്തനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെ

കാലടി: ഗവേഷണ പ്രവർത്തനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെ പിന്തുടർന്ന് കേരളത്തിലെ കേന്ദ്ര സർവകലാശാല പുറത്തിറക്കിയ സർക്കുലർ അക്കാദമിക് വിരുദ്ധമെന്ന് കാലടി സർവകലാശാലയിലെ ഇടത‌് അധ്യാപക സംഘടനകൾ.

കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പ്രതിലോമകരമായ നടപടികളുടെ തുടർച്ചയാണിത്.

ഗവേഷകരെ സർവകലാശാലകളിൽനിന്ന‌് അകറ്റുക എന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാൻ കേരളത്തിലെ ഒരു സർവകലാശാല ഇറങ്ങിത്തിരിച്ചത‌് അപലപനീയമാണ്.

ഗവേഷണ പ്രവർത്തനങ്ങളെ ദേശവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതിനും ഇത്തരം ഇടപെടലുകളിലൂടെ സാധിക്കും. ദാരിദ്ര്യം, ദളിത് -ആദിവാസി പ്രശ്നങ്ങൾ, സ്ത്രി പുരുഷ സമത്വം, ജാതി -മത- വർഗീയ ചൂഷണങ്ങൾ -നിർമിതികൾ എന്നിവ നിയമവിരുദ്ധമായി മാറും.

ഭാഷ വിഷയങ്ങളിൽ ഗവേഷണം ചുരുക്കപ്പെടും. വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഗവേഷണ പ്രവർത്തനങ്ങൾ തടയുക എന്നാൽ സമൂഹജീവിതം തടസ്സപ്പെടുത്തുക എന്നത് തന്നെയാണ് അർഥമാക്കുന്നത്.

മൂലധനശക്തികളുടെ അജൻഡകൾ അനുസരിച്ച് മാത്രം പൊതുമേഖലാ സ്ഥാപനങ്ങളായ സർവകലാശാലകളിൽ ഗവേഷണം നടത്തുന്നതിനാണ് ഇത്തരം നിർദേശങ്ങൾ യുജിസിയിലൂടെ എംഎച്ച്ആർഡി രാജ്യത്താകമാനം നടപ്പാക്കുന്നത്.

രാജതാൽപ്പര്യം മാത്രമാണ് ഗവേഷണ വിഷയങ്ങളെ തിരുമാനിക്കുക എന്നത് ഭരണസംവിധാനത്തിന് സഹായകമായ റിപ്പോർട്ട് തയ്യാറാക്കുക എന്ന നിലയിലേക്ക് ഗവേഷണങ്ങളെ തരംതാഴ്ത്തുക എന്നതാണ് സംഭവിക്കുന്നത്.

പ്രഗൽഭരായ ഗവേഷകരുടെ കഴിവുകളെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം ഇടപെടലുകൾക്കെതിരെ ജാഗ്രത വേണമെന്ന‌് അസോസിയേഷൻ ഓഫ‌് ശ്രീശങ്കാരാചാര്യ സാൻസ‌്ക്രിറ്റ‌് യൂണിവേഴ‌്സിറ്റി ടീച്ചേഴ‌്സ‌് (എഎസ‌്എസ‌്‌യുടി) ഭാരവാഹികളായ ഡോ. ബിജു വിൻസെന്റ്, ഡോ. സുനിതാ ഗോപാലകൃഷണൻ എന്നിവർ പ്രസ‌്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel