കേരളത്തില്‍ അലയടിക്കുന്നത് ഇടതുതരംഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ അലയടിക്കുന്നത് ഇടതുതരംഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ ഒറ്റകക്ഷിയാക്കണമെന്ന എ കെ ആന്റണിയുടെ പ്രസ്താവന ജനശ്രദ്ധതിരിക്കാനാണ്. കോണ്‍ഗ്രസ് ഒറ്റകക്ഷിയായ പല സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് എത്തിയത്.

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ ഒറ്റകക്ഷിയാക്കണമെന്ന എ കെ ആന്റണിയുടെ പ്രസ്താവന കേരളത്തിലെ ഇടതുതരംഗത്തില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ്.

2004ല്‍ ഇടതുപക്ഷത്തിന് കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നതുകൊണ്ടാണ് ബിജെപിയെ പുറത്താക്കി ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചത്. അതിനാല്‍ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന വാദം നിരര്‍ത്ഥകമാണ്.

കോണ്‍ഗ്രസ് ഒറ്റകക്ഷിയായ ഗോവയിലും മണിപ്പൂരിലും അരുണാചലിലും ഭരിക്കുന്നത് ബിജെപിയാണ്. ദേവഗൗഡയും വിപി സിംഗും പ്രധാനമന്ത്രിമാരായത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നപ്പോഴല്ലെന്നും ചരിത്രവസ്തുതകള്‍ നിരത്തി കോടിയേരി പറഞ്ഞു.

നിലവിലെ ലോക്‌സഭയില്‍ 272 ബിജെപി എംപിമാരില്‍ 103 പേര്‍ പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പലരും പഴയ കോണ്‍ഗ്രസുകാരാണ്.

പാര്‍ലമെന്റില്‍ നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച ശേഷം കെട്ടിപ്പിടിച്ച് പരിഹാസ്യനായ നേതാവാണ് രാഹുല്‍ഗാന്ധിയെന്നും കോടിയേരി പറഞ്ഞു. കുമരകത്തും പാമ്പാടിയിലും നടന്ന പൊതുസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News