ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ക്രൈം ബ്രാഞ്ച് വെട്ടിപ്പൊളിച്ച് പരിശോധിക്കും

 

 

ബാലഭാസ്ക്കറിന്‍റെ അപകട മരണത്തില്‍ കാര്‍ വെട്ടി പൊളിച്ച് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശാസ്ത്രീയ പരിശോധനാ ഫലം വരും മുന്‍പ് കേസുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ വ്യക്തത വരുത്താനാണ് കാര്‍ വെട്ടിപൊ‍ളിച്ച് പരിശോധിക്കുന്നത്.

ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിന് ഇടയാക്കിയ ഇന്നോവാ  കാര്‍ വെട്ടി പൊളിച്ച് പരിശോധിക്കാന്‍ ആണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇന്നോവാ കമ്പനി അധികൃതര്‍, ഫോറന്‍സിക്ക് വിദഗ്ദര്‍ ,എന്നീവര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാവും പരിശോധന നടത്തുക. ബാലഭാസക്കറിന്‍റെ ഭാര്യ ലക്ഷമിയുടെ വയറ്റില്‍ തുളഞ്ഞ് കയറിയ ഇരുമ്പിന്‍റെ ഭാഗം കാറിലുണ്ടോ എന്നറിയുന്നതിനാണ് പ്രധാനമായും പരിശോധന.

ഒപ്പം ഇടിയുടെ ആഘാതത്തില്‍ കാറിന് സംഭവിച്ച രൂപമാറ്റം, ആളുകളുടെ തെറിച്ച് പോകാന്‍ സാധ്യതയുളള വശങ്ങള്‍ ഇവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. രാവിലെ 10.30 ഓടെ മംഗലപുരം സ്റ്റേഷനിലുളള അപകടകത്തില്‍ പെട്ട കാര്‍ പരിശോധിക്കാന്‍ സംഘം എത്തിചേരും .ക‍ഴിഞ്ഞ ദിവസവും ഫോറന്‍സിക്ക് വിദഗ്ദര്‍ അപകടത്തില്‍പെട്ട കാര്‍ പരിശോധിച്ചിരുന്നു.  

 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here