കൈരളി വാര്‍ത്ത വളച്ചൊടിച്ച് സമസ്ത ഇകെ വിഭാഗം. കോഴിക്കോട് കട്ടിപ്പാറയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീട് സമസ്ത നിര്‍മ്മിച്ച് നല്‍കിയതെന്ന് ഇകെ വിഭാഗത്തിന്റെ അവകാശവാദം. കട്ടിപ്പാറയിലെ അബ്ദുല്‍ നാസറിന് സ്ഥലം വാങ്ങാന്‍ 6 ലക്ഷവും വീടിനായി 4 ലക്ഷവും സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. പണം അനുവദിച്ചതിന്റെ തെളിവ് കൈരളി ന്യൂസ് പുറത്ത് വിടുന്നു.