മഴ കനത്തതോടെ ഭീതിയൊഴിയാതെ പാല്‍ചുരം കോളനി നിവാസികള്‍

മഴ കനത്തതോടെ ഭീതിയില്‍ കഴിയുകയാണ് കണ്ണൂര്‍ അമ്പായത്തോട് പാല്‍ചുരം കോളനി നിവാസികള്‍.ബാവലിപ്പുഴ കര കവിഞ്ഞാല്‍ പതിമൂന്നോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനി വെള്ളത്തിനടിയിലാകും.കൊട്ടിയൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച സംരക്ഷണ ഭിത്തി ഏത് നിമിഷവും തകരാവുന്ന നിലയിലാണ്.

കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന്റെ നടുക്കത്തില്‍ നിന്നും പാല്‍ചുരം മേലെ കോളനി നിവാസികള്‍ ഇതുവരെ മോചിതരായിട്ടില്ല.കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും ബാവലി പുഴ കര കവിഞ്ഞപ്പോള്‍ ദിവസങ്ങളോളമാണ് ഇവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നത്.ഇത്തവണയും മഴ കനക്കുമ്പോള്‍ ഭീതിയിലാണ് കോളനി നിവാസികള്‍.

കൊട്ടിയൂര്‍ പഞ്ചായത്ത് നിര്‍മിച്ച സംരക്ഷണ ഭിത്തി ചെറിയ കാറ്റടിച്ചാല്‍ പോലും നിലംപൊത്തുന്ന അവസ്ഥയിലാണ്.തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി പുഴയില്‍ നിന്നുള്ള കല്ലുകള്‍ അടുക്കി വച്ചാണ് ദുര്‍ബലമായ സംരക്ഷണ ഭിത്തി തീര്‍ത്തത്. ഇവിടെ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കണമെന്ന ആവശ്യത്തിന് യു ഡി എഫ് ഭരണസമിതി ചെവി കൊടുക്കുന്നില്ലെന്ന് എല്‍ ഡി എഫ് പഞ്ചായത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി

കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഈ ആദിവാസി കോളനിയെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News