കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; 60 ദിവസത്തിനകം കോടതികള്‍ സ്ഥാപിക്കണം

ദില്ലി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

100ല്‍ അധികം പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രത്യേകം കോടതി സ്ഥാപിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും 60 ദിവസത്തിനകം കോടതികള്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ഈ വര്‍ഷം ഇതുവരെ ഇരുപതിനാലായിരം പോക്‌സോ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആയിരത്തില്‍ താഴെ കേസുകളില്‍ മാത്രമേ വിചാരണ പൂര്‍ത്തിയായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഇത്തരം കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News