ഡിവൈഎഫ്ഐ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് വയനാട് പര്യടനം നടത്തും

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും. കോഴിക്കോട് ജില്ലയിലെ 2 ദിവസത്തെ പര്യടനം പൂർത്തിയാക്കിയാണ് ജാഥ വയനാടെത്തുന്നത്.
രണ്ടാം ദിവസവും ഡി വൈ എഫ് ഐ വടക്കൻ മേഖലാ ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

നരിക്കുനിയിരുന്നു ആദ്യ സ്വീകരണം. ബാന്റ് മേളത്തോടെ ജാഥയെ നരിക്കുനിയിലേക്ക് വരവേറ്റു. ജാഥാ ക്യാപ്റ്റൻ എ എ റഹീമിനെ തുറന്ന വാഹനത്തിൽ വേദിയിലേക്ക് ആനയിച്ചു. കുന്ദമംഗലത്തും ജാഥയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.

ഉച്ചകഴിഞ്ഞ് മുക്കത്തായിരുന്നു സ്വീകരണം. ശിങ്കാരിമേളത്തോടെ ജാഥയെ മുക്കം വരവേറ്റു. തുടർന്ന് ഫറോക്കിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ മുതലക്കുളത്ത് കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ശനിയാഴ്ച വയനാട് ജില്ലയിൽ വടക്കൻ മേഖലാ ജാഥയുടെ പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News