പുത്തുമലയിലേത്‌ ഉരുള്‍പൊട്ടലല്ല; അതിശക്തമായ മണ്ണിടിച്ചില്‍; കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന മരം മുറിക്കല്‍

പുത്തുമലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഉരുള്‍പൊട്ടലല്ല മറിച്ച് അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുത്തുമലയില്‍ മുമ്പ് നടന്ന മരം മുറിക്കലും ഏലം കൃഷിക്കുവേണ്ടി മണ്ണിളക്കിയതുമാണ് കനത്ത് മണ്ണിടിച്ചിലേക്ക് വഴി വെച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുത്തുമല ദുരന്തത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കുന്നത് തെറ്റാണെന്നാണ് മണ്ണ് സംരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ സംഭവിച്ചത് വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്. ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും അത്രത്തോളം തന്നെ ഘനമീറ്റര്‍ വെള്ളവും ഒരേസമയം ഇടിഞ്ഞുതാഴ്ന്നതാണ് പുത്തുമലയിലെ ദുരന്ത കാരണം. ഏതാണ്ട് 3 പതിറ്റാണ്ട് മുമ്പ് മരങ്ങള്‍ മുറിച്ചതും കൃഷിക്കായി മണ്ണിളക്കിയതും മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു. 20% മുതല്‍ 60% വരെ ചെരിവുള്ള പ്രദേശത്താണ് കനത്ത മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇവിടെ ശരാശരി 1.50 മീറ്റര്‍ മാത്രണ് മേല്‍ മണ്ണിന്റെ കനം.

അടിയില്‍ ഉറച്ച പാറയുാണുള്ളത്. മുറിച്ച മരങ്ങളുടെ വേരുകള്‍ ദ്രവിച്ചതോടെ വിടവുകളിലൂടെ വെള്ളം പറയിലേക്ക് ഒഴുകിയിറങ്ങി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുറിച്ച മരങ്ങളുടെ വേരുകള്‍ ദ്രവിച്ചതോടെ ഈ വിടവുകളിലൂടെ വെള്ളം പറയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. കൃഷിക്കായി മണ്ണിളക്കിയതോട് കൂടി മണ്ണിന്റെ ജലാഗിരണ ശേഷി വര്‍ദ്ധിച്ചിരുന്നു. ശക്തമായ മഴയില്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങിയതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയില്‍ നിന്ന് വേര്‍പെട്ട് ഒഴുകിയിറങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനം നടത്തണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തകാരണത്തെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News