
വയനാട് പുത്തുമല ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമലയിലെ അണ്ണയൻ എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്. ദുരന്ത സ്ഥലത്തുനിന്ന് ഏറെ മാറിയാണ് മൃതദേഹം കിടന്നിരുന്നത്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറു ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്. കാണാതായ ആറു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം പ്രളയാനന്തര ശുചീകരണ മഹായജ്ഞം ഇന്ന് വയനാട്ടിൽ നടന്നു. ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു.
കെടുതികളിൽ നിന്ന് തിരിച്ചുവരുന്നതിനിടെ ആശ്വാസം നൽകുന്ന ഒരു വാർത്തകൂടി വയനാട്ടിൽ നിന്ന്
ഇന്നുണ്ടായി. റാബിയ എന്ന പെണ്കുട്ടിയുടെ വിവാഹമായിരുന്നു അത്. ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് വിവാഹം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here