ഒരു മൃതദേഹം കൂടി കണ്ടെത്തി; വയനാട് പുത്തുമലയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി

വയനാട് പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഒരാളുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.മൃതദേഹം അണ്ണയ്യൻ എന്നയാളുടേതെന്ന ധാരണയിൽ ബന്ധുക്കൾക്ക് വി്ട്ടുനൽകിയിരുന്നു.എന്നാൽ പൊള്ളാച്ചി സ്വദേശി ഗൗരിശങ്കറിന്‍റേതാണെന്ന ഇദ്ദേഹത്തിന്‍റെ ബന്ധുക്കളുടെ സംശയത്തെ തുടർന്ന് സംസ്കാരചടങ്ങുകൾ നീട്ടിവെച്ചിരിക്കുകയാണ്.

പ്രശ്നം പരിഹരിക്കാൻ ഡി എൻ എ പരിശോധന നടത്തും. കാണാതായവരുടെ ബന്ധുക്കളുടെ രക്തപരിശോധന ഇന്ന് പൂർത്തിയാക്കും. മൃതദേഹമിപ്പോൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേ സമയം കാണാതായ ആറുപേർക്കുവേണ്ടി ഇന്നും പുത്തുമലയിൽ തെരച്ചിൽ തുടരും.

റഡാർ സംവിധാനങ്ങളുൾപ്പെടെയുള്ളവ ഉപയോഗിച്ച് കൂടുതൽ മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News