വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഗ്രാമീണ്‍ ഡാക് സേവകുമാരുടെ 10,066 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കിളില്‍ 2086 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവകുമാരുടെയും ഒഴിവുണ്ട്.

യോഗ്യത: മാത്തമാറ്റിക്‌സും ഇംഗ്ലീഷും ഉള്‍പ്പെട്ട പത്താം ക്ലാസ് വിജയം. ആദ്യ ചാന്‍സില്‍ പാസായവര്‍ക്ക് മുന്‍ഗണന. പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസ്/ഉയര്‍ന്ന തലത്തിലോ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ കുറഞ്ഞത് 60 ദിവസം ദൈര്‍ഘ്യമുള്ള ബേസിക് കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. പത്താംക്ലാസ് മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക.

പ്രായം: 18നും 40നും മധ്യേ.

അവസാന തീയതി – സെപ്റ്റംബര്‍ നാല്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.appost.in/gdsonline