വിദ്യാബാലന്‍ ഇന്ദിരാഗാന്ധിയായി എത്തുന്നു; വെബ് സീരിസ് ഉടന്‍

ഇന്ദിരാഗാന്ധിയായി വേഷമിടാന്‍ ഒരുങ്ങി വിദ്യാബാലന്‍. വിദ്യാ ബാലന്‍ നായികയായി എത്തുന്ന വെബ് സീരിസിലാണ് ഇന്ദിരാ ഗാന്ധിയായി അഭിനയിക്കുന്നത്. റിതേഷ് ബത്രയാണ് ചിത്രത്തിന്റെ സംവിധാനം.

സാഗരിക ഘോസെ രചിച്ച ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുക്കുന്നത്. പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ വിദ്യാ ബാലന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

‘ആദ്യമായി ഒരു വെബ് സീരിസ് ചെയ്യുകയാണ്. നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ട ഒന്നാണ്. ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നു’ വെബ് സീരിസിനെ കുറിച്ച് വിദ്യാ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News