പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരാണ് കശ്മീര്‍ സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധിയും ഇവര്‍ക്കൊപ്പം ഉണ്ടാകും രാഹുല്‍ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശകുമെന്നാണ് അറിയിച്ചിരിക്കുന്നത്.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് സന്ദര്‍ശനം.

അതേ സമയം നേരത്തെ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവര്‍ സന്ദര്‍ശനത്തിനായെത്തിയപ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും തിരിച്ചു അയക്കുകയും ചെയ്തിരുന്നു.